Wednesday, March 1, 2017

കറുത്ത പക്ഷി.....

എരിയുന്നൊരു ചിത്തമിന്ന്
ഇരുപുറവും കത്തിക്കരിയുന്ന
കനൽമഴയിൽ....ചുടുകാറ്റിൽ
ആളിപ്പടരുന്ന അഗ്നിയിൽ 
എന്റെകനവുകളൊരുപിടി ചാരമായ്
അസ്ഥികൾ പൊട്ടിപ്പിളരുന്നയൊ
ച്ചകൾ.....കത്തുന്നശവത്തിന്റെ ഗന്ധംകാറ്റിൽ പരക്കുന്നു.....
ചുടുചുടലയിൽ നിന്നുയരുന്ന തീനാളങ്ങൾ ആടുന്നുചടുല താളങ്ങൾ...

ചത്തപൂവിന്റെ ചിത്തമെരിയുന്ന
ചില്ലയിൽ ഒരുകൂടുതിരയുന്ന കറുത്തപക്ഷി.....തിരയുന്നു വീണ്ടും
ചത്തവനുനീ നൽകും ആദരാഞ്ജലി
യിലെ കറുത്തമുത്തുകളെ.....
ചുടുകണ്ണുനീർവീണു പടർന്നുപോയൊരെന്റെ കനവിന്റെ കറുത്തമുത്തുകളെ‌‌......കനലിൽ
എരിഞ്ഞിട്ടും വെണ്ണീറാകാതേ
ശേഷിച്ചൊരെന്റെ ഓർമ്മകളെ....

ഒടുവിൽ നാം തമ്മിൽ പറഞ്ഞുപിരി
ഞ്ഞൊരു വാക്കുനീ ഓർക്കുന്നുവോ...
എന്റെ സൗഹൃദം നിനക്കുണ്ടായിട്ടെന്തു നേട്ടം...
നിന്റെ ഇഷ്ടം എനിക്കുണ്ടായിട്ടെന്തു നേട്ടം....ഞാനുമപ്പോഴാണതിൻ പൊരുൾചിന്തിച്ചത്....ഒരുനിമിഷമെൻ കൺപീലികൾക്കിടയിലൂടൂർന്നുകവിൾ
ത്തടങ്ങളെ നനയിച്ച രണ്ടുതുള്ളികൾ 
മാത്രമാണെനിക്കുത്തരമായ് കിട്ടിയതും..

ഒടുവിൽ ഞാനിന്നുകണ്ട ചിത്രത്തിലെ
ന്റെയും നിന്റെയും കപട സദാചാരത്തി
ന്റെ ഇരയായ് നിന്നു തൂങ്ങിയാടുന്നു
പാവമൊരുവൻ.....എന്തിനിന്നു നാമീപാപകർമ്മങ്ങൾ ചെയ്തു സ്വയം ചെറുതാകുന്നു......പുഴുവരിക്കുന്ന നിന്റെ ചിന്തകൾ പോലുമിന്നീ 
കാറ്റും മലിനമാക്കുന്നു....
നീ നിന്റെ മുഖമൊന്നു നോക്കുക
മുഖമ്മൂടികളെത്രയെന്നു തിരിച്ചറിയുക....

കഥയിന്നൊരുപാടു പറഞ്ഞുവോ ഞാൻ
ഒടുവിൽ കരൾ പകുത്തതും കപട സാദാചാരവും ചത്തപ്പൂവിന്റെ ചിത്തവും ഒടുവിൽ നാം തമ്മിൽപ്പറഞ്ഞുപിരിഞ്ഞവാക്കിന്റെ അർത്ഥവും...എരിയുന്ന കനലും...കനലിൽ ഇരുപുറം എരിഞ്ഞ് മനവും ഒടുവിലായ് ഞാനൊന്നുകൂടി മൊഴിയട്ടേ.....ഒരു യാത്രാ മൊഴി കൂടി......ഇടവേളയ്ക്കൊടുവിൽ
തമ്മിൽകാണുവാനായ് നാമിന്നു പിരിയുന്നു...... പിരിയുന്നു......