Saturday, February 27, 2016

മറവി.........

***********************************
ഒരുവേള ഞാൻ എന്നെ മറന്നു.....
എന്നിലെ മോഹങ്ങളെയും
മോഹഭംഗങ്ങളെയും
കുറിച്ചുവയ്ക്കാനായൊരു
കവിത മറന്നു......
എന്റെപ്രിയ അക്ഷരങ്ങൾ
മറന്നു.....

മനസ്സിൽ ഉരുവായ്
എങ്കിലും അക്ഷരങ്ങളിലൂടെ
പിറക്കാൻ കഴിയാതെ......
ഗർഭത്തിൽ വച്ചുതന്നെ മൃതിയടഞ്ഞൊരു.....
ചാപിള്ളയായ് മാറിയോ ഇന്നെന്റെ കവിത.......

മനസ്സിന്റെ ഉള്ളറകൾ
തുറന്ന്......എന്റെമൗനം
പോലും ഞാൻ വാചാലമാക്കി
കവിതയിലൂടെ.....
അതിൽ നിന്നോടുള്ള പ്രണയവും
പരിഭവവും....ഇഷ്ട്ടങ്ങളും......
എല്ലാമുണ്ടായിരുന്നു......

കവിത എനിക്കൊരു കണ്ണാടി
ആയിരുന്നു......
എന്റെ മുഖമല്ല ഞാനതിലൂടെ
പ്രതിഭലിപ്പിച്ചത്......
മനസ്സ്......കണ്ണാടിതാഴെവീണു
ചിതറിയെങ്കിൽ.......അടർന്നു
പോയൊരു ചില്ലുകഷ്ണത്തിൽ
അപൂർണ്ണതയിലാണ്
ഇന്നെന്റെ മുഖം......

കവിതയും.....ഞാൻ മറന്നു
പോയോ.......
മൃതിയടഞ്ഞുപോയെന്റെ കിനാക്കളെ ഞാനിനി
എവിടെക്കുറിച്ചു വയ്ക്കും
കവിതയിലൂടെങ്ങനെ
പുനർജനിപ്പിക്കും
നിന്നോട് ഞാനിനിഎങ്ങിനെ
പറയുമെൻ പരിഭവം......

കവിതയായ് നീയില്ലെങ്കിൽ
നിന്നോട് പറയുവാൻ
വന്നതിൽ പാതിയും
മൃതിയായ് മാറുമോ
എൻ ചിത്തമേ.....
മറവിയായ് നീവഴിമാറിയോ
കവിതയേ......ഇനിയും ജനിക്കാതെ......ഒരു മിഴിനീർക്കണമായ്.......

Sunday, February 7, 2016

വേനൽമഴ

***********************************
ഇന്നൊരു വേനൽ മഴക്കായ്
ഞാൻ കാത്തിരിക്കുന്നു....
ചുട്ടുപൊള്ളുന്നു നിന്റെ
ശരശയ്യയിൽ വെട്ടി
വിയർത്തൊരെന്റെ
തനുവിനെ തളിരണിയി
ക്കുവാനിന്നു നീ പെയ്തേ
മതിയാകൂ...........

ഒരുമഴയേറ്റുകിളിർക്കുവാൻ
ഈ ഉഷ്ണഭൂവിൽ....
മറഞ്ഞിരിപ്പുണ്ടൊരാ
യിരംവിത്തുതൻ ചിത്തമി
ന്നുനീയറിയുന്നില്ലയോ.....
ഒരുവേനൽ മഴപെയ്തു
അതിനൂഷ്മളതയിൽ...
ഒരുവിത്തുപൊട്ടിമുളച്ചത്....
വേരുകൾ കൊണ്ട് ഭൂഗർത്ത
ങ്ങളിൽ പരതി സ്വയമൊരു
നീരിൽ നനവുകണ്ടെത്തി...
അതിൽജീവനറ്റുപോകാതെ
ചേർന്നുനിന്ന്
ഒരുനെടുവീർപ്പിനാൽ സ്വയ
മൂർജ്ജ്മാർജ്ജിക്കും
വരേക്കെങ്കിലും......
നീ പെയ്തേ മതിയാകൂ...
എന്റെ പ്രിയവേനൽമഴയേ.....

നിൻ വരവിലൊരുവിത്തെ
ങ്കിലും തളിരിട്ട്പ്പൂക്കുന്നെങ്കിലോ
ഇന്നീവേനലിലൊരു
പൂവെങ്കിലും വിരിഞ്ഞോട്ടെ
ഒരുപൂവിൻ മന്ദഹാസത്തിലൊരു
പുലരിയെങ്കിലും എനിക്കായ്.....

പുതുമഴയായ് നീയീമണ്ണിൻ
മാറിലമരുബോൾ.....
അറിയുന്നുഞാനെൻ
പ്രിയഗന്ധം....പുതുമണ്ണിന്റെ
ഗന്ധം.....ഒരു സർപ്പമായ്
താഴെവീണിഴഞ്ഞ് ഞാൻ
നിന്നിലേക്കെത്താം
എൻപ്രിയഗന്ധമറിയുവാൻ....
മണ്ണായിരുന്നു ഞാൻ....
തിരികെ ഒരുപിടിമണ്ണായ്
നിന്നിലേക്കെത്തുവാൻ
ഇനിയെത്ര നാൾ......