************************************
തിരശ്ശീലയ്ക്കു പിന്നിലെ
മുഖമില്ലാത്ത രൂപങ്ങൾ.....
അതിൽ നീയും ഞാനും
പിന്നെ നമ്മുടെ സ്വപ്നങ്ങളും....
ആട്ടവിളക്കില്ല ചമയങ്ങളില്ല
ഉള്ളത് വേഷപ്പകർച്ചകൾ മാത്രം...... ഒന്നിൽ നിന്നും
മറ്റൊന്നിലേക്കുള്ള കൂടിയാട്ടങ്ങൾ...........
എത്ര ആടിതീർത്തിട്ടും
മതിവരാത്ത ഭാവം.....പ്രണയം....
പരിമിതികളും പരിധികളു മായി നാം ഇരുവരും ആടി
തീർത്തുകൊണ്ടിരിക്കുന്ന ഭാവം
ഒരിക്കൽ ഞാനീവേഷം
അഴിച്ചു വച്ചതാണു.......
നിനക്കു വേണ്ടി.........
എടുത്തണിഞ്ഞതും നിനക്കുവേണ്ടി.......
അഴിച്ചുവച്ചതും നിനക്കുവേണ്ടി...
തിരശ്ശീലയ്ക്ക് പിന്നിൽ മാത്രം
ആടിതീർക്കാൻ നിയോഗിക്ക
പ്പെട്ടവർ നാം ഇരുവർ.....
ആരോഎഴുതി വച്ച
തിരക്കഥയിലെ കഥാപാത്രങ്ങൾ
ഒരിക്കലും തിരുത്താൻ
കഴിയാത്ത നിയോഗങ്ങൾ......
കാലത്തിന്റെ കൽപ്പടവിൽ
എറിഞ്ഞുടയ്ക്കപ്പെട്ട
എഴുതിചേർക്കപ്പെട്ട
നിയോഗങ്ങൾ.......നീയും
ഞാനും തിരശ്ശീലയ്ക്ക് പിന്നിൽ
മാത്രം ആടിതീരേണ്ടവർ
തുടക്കം മുതൽ ഒടുക്കം വരെ......