Sunday, January 15, 2017

കവിത....പെണ്ണവൾ നിഷേധി...


നൂറ്റാണ്ടിന്റെ ആരംഭത്തിലൊരു മകൾ പിറന്നൂൂൂ...
ഒരു പാവം കണ്ണീർക്കുടം....
അരുതുകൾക്കുള്ളിൽ
നെരിഞ്ഞമർന്നവളുടെ കനവുകളാകവേ.....
നടുത്തളങ്ങളിലൊരു മാർജ്ജാരയെപ്പോൽ പതുങ്ങിപ്പതുങ്ങി നടന്നവൾ.....
പാതിതുറന്നൊരാ വാതിൽപ്പാളികൾ
ക്കുള്ളിലൊളിച്ചു പാവം.....
മൂവന്തിയിലാഉമ്മറക്കോലായിലായ്
കത്തിച്ചുവച്ച നിലവിളക്കിന്റെ
ഒരു തുണ്ട് ജ്വാലയിൽ കവിൾത്തടങ്ങളെ നനയിച്ചു ഒഴുകുന്ന കണ്ണീർമണികളെക്കണ്ടുയരുന്നൂ ജൽപ്പനങ്ങൾ.....മൂവന്തിക്കു കരയുന്നു മൂദേവി.....
സ്വപ്നങ്ങളാകവേ.....പൊട്ടിയ ഒരുതുണ്ടുകണ്ണാടി ചില്ലിനുള്ളിലൊളിപ്പിച്ചു നിന്നു കേഴുന്നു പാവം പെണ്ണവൾ.....അരുതുകൾകൊണ്ടൊരു വേലിതീർത്തു ....പെണ്ണിന്റെ കനവുകളൊക്കെയും പൂട്ടിയിട്ടു....
മരിച്ചു ജീവിച്ച ജീവനുകളുടെ
ഉയിർതുടിപ്പുകളിന്നും
മുഴങ്ങുന്നു നടുത്തളങ്ങളിലെ
നിശബ്ദതയിൽ നീയൊന്നു കാതോർത്താൽ.....
നൂറ്റാണ്ടിന്റെ ഒടുവിലൊരു മകൾ പിറന്നൂ....പൊട്ടിക്കരച്ചിൽ കൊണ്ടവൾ ഞെട്ടിവിറപ്പിച്ചൂ നടുത്തളങ്ങളാകവേ.....
ഒറ്റച്ചിലമ്പിന്റെ ചടുല താളങ്ങൾ മുഴങ്ങീ ഉമ്മറക്കോലായിലാകവേ....
അടുക്കളവിട്ടവൾ അരങ്ങുകളോരോന്നായ് ആടിതിമർത്തൂ.....അരുതുകളുടെ ചങ്ങലക്കെട്ടുകളോരോന്നായ് പൊട്ടിച്ചെറിഞ്ഞവൾ.....സ്വരമുയർന്നൂ.....വീടു ഭരിച്ചവൾ നാടും ഭരിച്ചു .....അപ്പൊഴും നിങ്ങൾ പറഞ്ഞു....നാരിഭരിച്ചിടം നരകം.....
പെണ്ണെവൾ നിഷേധി......