ഇരുട്ടിൻറെ മൂടുപടം
അമാവാസി കണ്ണുകൾ
നഖമുളള സ്വപ്നങ്ങൾ
ചിറകറ്റ കിനാക്കൾ
പിന്നെ കുറേ അടക്കിപ്പിടിച്ച
വിതുമ്പലുകളും....
മുടിയഴിച്ച് ഉറഞ്ഞു
തുളളുന്ന വിശ്വരൂപങ്ങൾ
ചടുലതാളമാടുന്ന
കോമരങ്ങൾ....കണ്ണുകളിൽ
കത്തിപ്പടരുന്ന
കോപാഗ്നി.......
നിണം മണക്കുന്ന
ചുണ്ടുകൾ...
അട്ടഹാസം മുഴക്കുമ്പോൾ
തെളിയുന്ന ദംഷ്ട്രകൾ....
വാളേന്തിയ കൈകളും
ചിലങ്കകെട്ടിയ കാലുകളും....
നിൻറെ കോപാഗ്നിയിൽ
വെന്തുവെണ്ണീറായി
ഞാനും എൻറെ കിനാക്കളും
പോകാൻ കൊതിക്കയാണ്
ഈ അമാവാസി വിട്ട്
പൂർണ്ണചന്ദ്രനിലേക്ക്.....
നിനക്കും എനിക്കും
ഒരിക്കൽ തമ്മിൽ
കാണാവുന്ന മറ്റൊരു പൗർണ്ണമിയുടെ
പൂനിലാവിലേക്ക്
വെണ്ചന്ദ്രലേഖയിലേക്ക്.....
നിഴൽച്ചിത്രമെഴുതി
എനിക്കായ്കാത്തിരിക്കും
എൻറെ രാഗാർദ്ര പാൽനിലാവിലേക്ക്.....
നിൻറെ മിഴിയിലെ
നിഗൂഡതയിലേക്ക്.....
നിൻറെ കോപാഗ്നിയിൽ
ReplyDeleteവെന്തുവെണ്ണീറായി
ഞാനും എൻറെ കിനാക്കളും
പോകാൻ കൊതിക്കയാണ്
ഈ അമാവാസി വിട്ട്
പൂർണ്ണചന്ദ്രനിലേക്ക്.....
നിനക്കും എനിക്കും
ഒരിക്കൽ തമ്മിൽ
കാണാവുന്ന മറ്റൊരു പൗർണ്ണമിയുടെ
പൂനിലാവിലേക്ക്
വെണ്ചന്ദ്രലേഖയിലേക്ക്.....
കവിത നനായിട്ടുണ്ട് ...ആശംസകള്‍..
ഈ പൗർണ്ണമിയുടെ പാൽനിലാവ് ഉപേക്ഷിച്ച് ഇനിഏത് ലോകത്തിൽ ഏത് ചന്ദ്രികയിൽ അലിയണം........നന്ദി.......
Delete