Saturday, January 9, 2016

തടവറ................

*********************************
ചിലനേരങ്ങളിൽ ഞാനൊരു
തടവറയ്ക്കുള്ളിലാകുന്നു....
തണുത്തുറഞ്ഞ നേർത്ത
മൗനത്തിന്റെ തടവറ.....
പറയുവാനേറെയുള്ളപ്പോഴും
വാക്കുകൾ ഞാനെന്റെ
നീറും മൗനത്തിൻ
തടവറയ്ക്കുള്ളിലാക്കി......

ചിലനേരങ്ങളിൽ ഞാൻ
മറ്റൊരു തടവറയ്ക്കുള്ളി
ലാകുന്നു....സ്നേഹത്തിന്റെ.....
ഉരുക്കുവേലികൾ തീർത്തെന്നെ
വിടാതെ തടഞ്ഞു നിർത്തും
നിന്റെ സ്നേഹം.....അടർത്തി
മാറ്റുവാനാകാത്ത
നിന്റെ സ്നേഹം.......

ചിലനേരങ്ങളിൽ ഞാൻ
വീണ്ടുമൊരു തടവറയ്ക്കുള്ളി
ലാകുന്നു....പ്രണയത്തിന്റെ.....
ഗാഡം പുണർന്നെന്നെ
നിൻ കരവലയ തടവറ
ക്കുള്ളിൽ പൊതിഞ്ഞു
നിർത്തുമെൻ  അഴകാർന്ന
താരുണ്യ പ്രണയം......

ചിലനേരങ്ങളിൽ ഞാൻ
മറ്റൊരു തടവറയ്ക്കുള്ളി
ലാകുന്നു.....സ്വാർത്ഥതയുടെ.....
വിട്ടുകൊടുക്കാനാകില്ലെ
നിക്കെന്റെ സ്വന്തമായ
യാതൊന്നിനെയും
എന്ന സന്ധിയില്ലാത്ത
സ്വാർതഥതയുടെ.......

എന്റെ സ്വന്തമായതെല്ലാം
എന്റെ മാത്രം എന്റെ....എന്റെ....
എന്റെ മൗനം......
എന്റെ സ്നേഹം......
എന്റെ പ്രണയം.....
എന്റെ സ്വാർത്ഥത.....

3 comments:

  1. നമ്മളെല്ലാം ഓരോ തരത്തില്‍ തടവറകളില്‍ ആണ്...സ്നേഹത്തിന്റെ ,പ്രണയത്തിന്റെ ,ബന്ധങ്ങളുടെ അങ്ങനെ അങ്ങനെ...ചങ്ങലകള്‍ പൊട്ടാതെ കണ്ണികള്‍ പൊട്ടാതെ ഉള്ള ബന്ധനത്തിന്റെ മധുരത്തില്‍ ജീവിതം അങ്ങനെ ജീവിച്ചു തീര്‍ക്കാം....ആശംസകള്‍

    ReplyDelete
    Replies
    1. പൊട്ടിച്ചെറിയാൻ ആഗ്രഹിക്കാത്ത സ്നേഹത്തിന്റെ തടവറ.......വായനയ്ക്ക് നന്ദി........

      Delete