Thursday, December 10, 2015

അപരിചിതർ

********************************
ഇന്ന് ഞാൻ നിന്നെ അറിയുന്നതേ
യില്ല നീ എന്നേയും.......

ഇന്നലെ നമ്മൾ ഒരുമിച്ച്താഴ്വാ- രങ്ങളിലൂടെ കൈകോർത്ത്‌ നടന്നു.

ഇന്നലെ നമ്മൾ ഒരുപുഴയായ്
ഒഴുകാൻ കൊതിച്ചവർ.....

ഇന്നുനമ്മൾ രണ്ടുധ്രുവങ്ങളിലേക്ക്
രണ്ടുകൈവഴികളിലൂടെഒഴുകുന്നു

ഇന്നലെ നമ്മൾ ചുമരുകൾ ഇല്ലാത്ത ആകാശംതേടിനടന്നവർ.

ഇന്നുഞാൻ നാലുചുവരുകൾ
ക്കുളളിലിരുന്നു നെടുവീർപ്പിടുന്നു.

നീയോഅവിടെ ചുവരുകൾ ഇല്ലാത്ത പുതിയആകാശംതേടുന്നു......

പരിചിതർക്കിടയിലെ അപരിചി-
തരായ് നാം ഇരുവരും....

പക്ഷേ ഒരു സംശയം
പിന്നേയും ബാക്കി......

നമുക്ക് സുപരിചിതമായിരുന്ന,
ഇന്നലെകളിൽ ഞാൻ നിനക്കെപ്പോഴെങ്കിലും
പ്രിയപ്പെട്ടവളായിരുന്നോ.....

ആയിരിക്കില്ല അതുകൊണ്ടല്ലേ,
ഇന്നുനമ്മൾ അപരിചിതർ ആയതും.......

പക്ഷെ എനിക്കു നീ,
ഏറെ പ്രിയപ്പെട്ടതായിരുന്നു.....

ഞാൻ ഇഷ്ട്ടപ്പെടുന്ന,എൻറെ കവിതപോലെ പ്രിയമായിരുന്നു...

2 comments:

  1. കവിത നന്നായിട്ടുണ്ട് ...സ്വയം തീര്‍ത്ത ഭിത്തിക്കുള്ളില്‍ വിലപിക്കുന്ന കവിയത്രി ഏതോ ഭ്രമാത്മക ലോകത്ത് ഇരുന്നു സ്വപ്നം കാണുകയാണ്.യാഥാര്‍ഥ്യത്തിന്റെ ലോകങ്ങള്‍ അവള്‍ക്കു അന്യമായി മാറുന്നു.സ്വയം അപരിചിതത്ത്വത്തിന്റെ വല്മീകത്തിനുള്ളില്‍ നിന്ന് പുറത്തു വരൂ...ആശംസകള്‍ കവിതയ്ക്ക്

    ReplyDelete
    Replies
    1. ഈ പവിഴപ്പുറ്റ് പൊളിച്ച് ഞാനും ഒരുനാൾ പുറത്ത് വരും......സ്വർണ്ണ ചിറകുകൾ വീശി ആകാശത്തിന്റെ അനന്തതയിൽ പറന്നു നടക്കാൻ...........വായനയ്ക്കു നന്ദി........

      Delete