***********************************
ഇന്നൊരു വേനൽ മഴക്കായ്
ഞാൻ കാത്തിരിക്കുന്നു....
ചുട്ടുപൊള്ളുന്നു നിന്റെ
ശരശയ്യയിൽ വെട്ടി
വിയർത്തൊരെന്റെ
തനുവിനെ തളിരണിയി
ക്കുവാനിന്നു നീ പെയ്തേ
മതിയാകൂ...........
ഒരുമഴയേറ്റുകിളിർക്കുവാൻ
ഈ ഉഷ്ണഭൂവിൽ....
മറഞ്ഞിരിപ്പുണ്ടൊരാ
യിരംവിത്തുതൻ ചിത്തമി
ന്നുനീയറിയുന്നില്ലയോ.....
ഒരുവേനൽ മഴപെയ്തു
അതിനൂഷ്മളതയിൽ...
ഒരുവിത്തുപൊട്ടിമുളച്ചത്....
വേരുകൾ കൊണ്ട് ഭൂഗർത്ത
ങ്ങളിൽ പരതി സ്വയമൊരു
നീരിൽ നനവുകണ്ടെത്തി...
അതിൽജീവനറ്റുപോകാതെ
ചേർന്നുനിന്ന്
ഒരുനെടുവീർപ്പിനാൽ സ്വയ
മൂർജ്ജ്മാർജ്ജിക്കും
വരേക്കെങ്കിലും......
നീ പെയ്തേ മതിയാകൂ...
എന്റെ പ്രിയവേനൽമഴയേ.....
നിൻ വരവിലൊരുവിത്തെ
ങ്കിലും തളിരിട്ട്പ്പൂക്കുന്നെങ്കിലോ
ഇന്നീവേനലിലൊരു
പൂവെങ്കിലും വിരിഞ്ഞോട്ടെ
ഒരുപൂവിൻ മന്ദഹാസത്തിലൊരു
പുലരിയെങ്കിലും എനിക്കായ്.....
പുതുമഴയായ് നീയീമണ്ണിൻ
മാറിലമരുബോൾ.....
അറിയുന്നുഞാനെൻ
പ്രിയഗന്ധം....പുതുമണ്ണിന്റെ
ഗന്ധം.....ഒരു സർപ്പമായ്
താഴെവീണിഴഞ്ഞ് ഞാൻ
നിന്നിലേക്കെത്താം
എൻപ്രിയഗന്ധമറിയുവാൻ....
മണ്ണായിരുന്നു ഞാൻ....
തിരികെ ഒരുപിടിമണ്ണായ്
നിന്നിലേക്കെത്തുവാൻ
ഇനിയെത്ര നാൾ......
"ഇന്നൊരു വേനൽ മഴക്കായ്
ReplyDeleteഞാൻ കാത്തിരിക്കുന്നു....
ചുട്ടുപൊള്ളുന്നു നിന്റെ
ശരശയ്യയിൽ വെട്ടി
വിയർത്തൊരെന്റെ
തനുവിനെ തളിരണിയി
ക്കുവാനിന്നു നീ പെയ്തേ
മതിയാകൂ".............എഴുത്തിന്റെ വഴിയില്‍ ക്രിസ്റ്റിക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍..ഉയരങ്ങളില്‍ എത്തട്ടെ
പെയ്തൊഴിഞ്ഞൊരു വേനൽമഴയുടെ കുളിരിലാണു ഇന്ന് ഞാനും എന്റെ മോഹങ്ങളും......നന്ദി.....
Deleteനല്ല വരികൾ ...അഭിനന്ദനങ്ങൾ. ..
ReplyDeleteവരവിനും വായനയ്ക്കും നന്ദി ശ്രീ.......
DeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDelete