ആദ്യമായ് ഒരുചെറു കാറ്റ് വിതച്ചത് ഞാൻ....
വിതച്ചപ്പോൾ
കാറ്റൊരു ചെറുകാറ്റായിരുന്നു....
അന്നുഞാനറിഞ്ഞില്ല......
നീയൊരു വൻ കാറ്റായ്
എൻ മലർവാടിയെ തച്ചു
ടച്ച് തകർത്തെറിയുമെന്നും
പോയവർഷങ്ങളിൽ ഞാനെൻ
സങ്കല്പ വർണ്ണങ്ങൾ...
ചാലിച്ചു നിർമ്മിച്ചെൻ
സ്നേഹക്കൂടാരമിന്നെവിടെ....
തച്ചുടച്ചോ നീ തകർത്തെറിഞ്ഞോ നീ....നിൻ ചുടുകാറ്റിനാൽ....
നാരീശാപമേ......നിൻ കരാളഹസ്തങ്ങളാൽ........
ഒരുതവണപോലും നീയെന്നെ
ഓർത്തതില്ലേ........വിതച്ചത് ഞാനാണെന്നതുപോലും
നീ മറന്നുപോയോ........
നിന്റെ പാദങ്ങളിൽ വീണു
ഞാൻ കേഴുന്നു....കൊടുംകാറ്റേ...
തരിക നീയെന്റെ തകർന്ന സ്വപനങ്ങളുടെ അസ്ഥികലശമെങ്കിലും........
ഒരുതവണയെങ്കിലും ഞാനെൻ
കുറ്റങ്ങളേറ്റുപറഞ്ഞൊന്ന്
നമിച്ചോട്ടേ.......ഒരുപിടി ബലിച്ചോറിലെങ്കിലും
ഞാനെൻ സ്നേഹം നിറച്ചൂട്ടിക്കോട്ടെയോ.....
നീ തച്ചുടച്ചൊരെൻ കൊട്ടാരത്തിൻ
തുറന്നിട്ട ജാലകപ്പാളികളിൽ
നിറം കെട്ടസ്വപ്നത്തിൻ ചിലന്തി
വലനെയ്തൊരുക്കുന്നു കണക്കുതെറ്റിയകാലവും.അതിൽ നിരതെറ്റിയ കറുത്ത ചുവന്ന
മഷിക്കൂട്ടുകളും.......
വിതച്ചതുഞാൻ....കൊയ്തതും ഞാൻ.....നിൻ ഗർഭത്തിനുള്ളിൽ നിന്നുംബഹിർഗമിക്കും.....നിൻ
വിഷസർപ്പക്കുഞ്ഞുങ്ങളെ......
പാലൂട്ടിയതും ഞാൻ...... നിൻകരാള ഹസ്തങ്ങളിൽ ഞെരി- ഞ്ഞമർന്നു ഒരുനുള്ളുപ്രാണ- വായുപോലുമില്ലാതെ പിടഞ്ഞു മരിച്ചതും ഞാൻ.....
No comments:
Post a Comment