Friday, October 28, 2016

അഗ്നി മഴ......

*******************************
അടരുന്നമിഴിനീരിനാൽ.......
പടരുന്നു....നൽകാഴ്ചകൾ.......
മങ്ങുന്നുമനതാരിൽ ഞാൻ
കാത്തുവച്ച നിൻ ചിത്രവും.....
കത്തിപടരാതെ പുകയുന്നു....
മനമാകെ നീറി നിന്നോർമ്മയിൽ...

കത്തുന്ന അഗ്നിയെ ശമിപ്പിക്കുവാനീ രണ്ടു മിഴിനീർക്കണങ്ങൾക്കാകുമെങ്കിൽ......നീ പെയ്തൊഴിയുകയെൻ
മിഴിനീർക്കണമേ......ആരാലും കാണാതെ അറിയാതെ ഞാനെൻ പുറംകൈയാൽ നിന്നെ ഒപ്പിയെടുക്കാം.....എരിയുന്ന നോവിൻ കനലിനെ കെടുത്തുകിൽ
നീ പെയ്തൊഴിയൂൂൂ....എൻ അശ്രുബിന്ദുവായ്.......

അകാലത്തിൽ പൊലിഞ്ഞു പോയെൻ..സ്വപ്നങ്ങളുടെ  വർണ്ണചിറകുകളും.....പിന്നെയും ബാക്കിവച്ച ഓർമ്മകളുടെ ചില്ലുപൊട്ടുകളും പെറുക്കിയെടുത്ത് ഞാനിന്ന്
ഈ എരിയുന്ന അഗ്നിയിൽ സമർപ്പിച്ച്....വിതുമ്പുന്നു.....

ഇനിനീയില്ല നിന്നോർമ്മകൾ
ഇല്ല.....ഞാൻ മാത്രം......
നമുക്കിടയിലെ പൊട്ടിച്ചിരികളില്ല.......
പരാതിയില്ല.... പരിഭവങ്ങളുമില്ല
കെട്ടിപ്പുണരാൻ കൊതിച്ച നിമിഷങ്ങളില്ല......

നിന്നോടൊപ്പം ഇരിക്കാൻ കൊതിച്ച കൽപ്പടവുകളില്ല......
സന്ധ്യകളില്ല.....പുലരികളില്ല....
നീ ചൊല്ലികേൾക്കാൻ കൊതിച്ച
എൻ പ്രിയകവിതകളില്ല.......
വിട തരൂ......മാപ്പുതരൂ....

No comments:

Post a Comment