Monday, December 19, 2016

പൊയ്ക്കിനാക്കൾ......

*******************************
ഒരു യാത്രപോകണം....
എനിക്കിന്ന്.......
ഒട്ടിയ വയറിന്റെ രോദനം കേൾക്കാത്ത.......
മതവെറിയിൽ കൊന്നും
കൊലവിളിച്ചും
ഉന്മാദമാടുന്ന ഭ്രാന്തന്മാരുടെ
ജയഘോഷങ്ങളില്ലാത്ത....
പെറ്റുവീഴുന്ന കുരുന്നുനാവിൽ
ഒരിറ്റുകരുണയുടെ അമൃതുപോലും ചുരത്തുവാനനുവദിക്കാത്ത
കിരാതന്മാരില്ലാത്ത.......
നാടുതേടിയെനിക്കിന്നൊരു
യാത്ര പോകണം......

കാമമുറയുന്ന തെരുവുകളില്ലാത്ത
നീറിപ്പിടയുന്നുടലുകളിൽ
നിന്നുയരുന്ന ഗദ്ഗദങ്ങളില്ലാത്ത
വിടരും മുന്നേ കിരാതകരങ്ങളിൽ
അമർന്നു... കൊഴിഞ്ഞവസാനിക്കുവാൻ മാത്രം...
വിധിക്കപ്പെട്ട വസന്തങ്ങളില്ലാത്ത
അമ്മയെന്ന വാക്കിൽ പോലും
അമ്മിഞ്ഞയെന്നപാലമൃതിൽ
പോലും....കൊടുംവിഷം
തളിച്ചു കാത്തിരിക്കും
അഭിനവ പൂതനകളില്ലാത്ത
നാടുതേടിയെനിക്കിന്നൊരു
യാത്ര പോകണം.....

ഇവിടെയീ നാടിന്റെ കാട്ടുനീതിയിൽ.....
ഉടലിൽ നിന്നുയിരുവേർപെടും
നേരവും.....രണ്ട് പക്ഷം....
ഈ ഉയിരിനുസ്വർഗ്ഗമോ...നരകമോ
വിധിക്കുവാൻ.... വിധിക്കപ്പെട്ടവർനാം രണ്ടുപക്ഷം.....ചിലർ പരിഹസിക്കുന്നു...ചിലർ നെടുവീർപ്പുകൾ മുഴക്കുന്നു...
ഇതുതന്നെയാണീ നാടിന്റെ ശാപവും.....ഇവിടെ ജനിച്ചുപോയവർ നാം ഹതഭാഗ്യർ....ഒരുയാത്രപോകണം
എനിക്കിന്നൊരു......കനിവുതേടണം.....യാത്രാമൊഴികളില്ലാതേ.....

No comments:

Post a Comment