********************************
കണ്ടുഞാൻ......ഇന്നെന്നിൽ
നിറയുന്ന മൗനത്തിൻ
മധുസൗരഭ്യം....
കേട്ടുഞാൻ.......ഇന്നെന്റെ
ആത്മാവിൽ തുളുബം
സ്വരവീചികൾ......
ഇന്നെന്റെ കൈക്കുടന്നയിൽ
കോരിയെടുത്തുനിൻ പൂമുഖം
എൻ മിഴികളിൽ ചേർത്തു
വച്ചു ഞാൻ........
ഒരുജന്മസാഫല്യം പോൽ
നീയെന്നരികിൽ
ചുടുനിശ്വാസങ്ങളിൽ
പൊതിഞ്ഞു നാമിരുവർ......
ഒരു പെരുമഴയുടെ
കുളിരുമായ് നീ വന്നുവെങ്കിലോ
നെഞ്ചിൽ ഒരുപിടിചൂടുമായ്
ഞാൻ നിന്നിലേക്കണഞ്ഞുവല്ലോ....
ഒടുവിൽ എല്ലാം ഇന്നൊരു സായംസന്ധ്യയുടെ സിന്ദൂരരേഖയിൽ നീ ഒളിപ്പിച്ചുവോ......
അറിയുന്നു ഞാനിന്ന്നിന്നിലേക്ക് കുടഞ്ഞിട്ടൊരായിരം വർണ്ണവും നിന്റെസന്ധ്യയുടെകുങ്കുമ
രേണുവിലലിഞ്ഞുപോയെന്ന്....
എങ്കിലും ഞാനിന്ന് നിർവൃതിയിലാണു.......
നിന്റെ സൂര്യപ്രഭയിൽ ഒരു നിമിഷമെങ്കിലും.......
No comments:
Post a Comment