Tuesday, September 27, 2016

ചിങ്ങപ്പൂവ്......


തുമ്പേ പൂവേ....തുമ്പപ്പൂവേ....
ഒരുപിടിപ്പൂവിന്നു കടംതരുമോ....

ഓർമ്മകളിന്നെന്റെ മുറ്റത്ത്
കളംതീർത്ത് നിരയൊത്ത്
പൂക്കളിടുന്നു.......

തുമ്പേ  പൂവേ....തുമ്പപ്പൂവേ....
ഒരുപിടി പൂവിന്നു കടം തരുമോ...

പൂവില്ല പൂവിളി ഏതുമില്ല......
മാറിയെൻ നാടിന്റെ....
നന്മയെല്ലാം.....

തുമ്പേ പൂവേ....തുമ്പപ്പൂവേ....
ഒരുപിടി പൂവിന്നു കടംതരുമോ....

മാറിയ നാടിന്റെ മാനം
കാക്കാൻ....മറുനാടിൻ
പൂക്കളിതാ ഇവിടെ ഒരുങ്ങുന്നു.....

തുമ്പേ പൂവേ തുമ്പപ്പൂവേ......
ഒരുപിടിപൂവിന്നു കടംതരുമോ...

മുറ്റത്താ തെച്ചിയും പൂത്തതില്ലാ...
എന്നും വിരിയുന്നകാക്കപ്പൂവിൻ..
വേരിതാരങ്ങറുത്തെടുത്തൂ.....

തുമ്പേ  പൂവേ തുമ്പപ്പൂവേ.....
ഒരുപിടിപൂവിന്നു കടംതരുമോ....

ഓണംവന്നോണംവന്നെന്നോതു
വാനായ് എന്തേ തുമ്പീ നീയും
വന്നതില്ലാ.....

തുമ്പേ പൂവേ...തുമ്പപ്പൂവേ.....
ഒരുപിടി പൂവിന്നു കടംതരുമോ....

കൊയ്ത്തൊഴിഞ്ഞ നെൽപ്പാടമില്ല
സമൃദ്ധിയിൽ നിറയുന്ന
പത്തായപ്പുരകളില്ല.....

തുമ്പേ പൂവേ....തുമ്പപ്പൂവേ......
ഒരുപിടിപൂവിന്നു കടംതരുമോ...

പൂക്കളില്ല....പൂവിളിയുമില്ല...
തുമ്പിയില്ല....തുമ്പിതുള്ളലുമില്ല
ഉണ്ണുവാൻ ഒരുപിടി
തുമ്പപ്പൂ ചോറുമില്ലാതെയെൻ
വിരുന്നെത്തും ഓർമ്മകളെ ഞാനിന്നെങ്ങനെ ഓണമൂട്ടും......
തുമ്പേ പൂവേ തുമ്പപ്പൂവേ.....
നീയെൻ നാടിന്റെ പൈതൃകമേ
ന്തുന്ന വെണ്മലരേ...............

3 comments:

  1. മാറി വരുന്ന കാലഘട്ടത്തില്‍ ഓണം മാത്രമല്ല ബന്ധങ്ങള്‍ പോലും പലഭാവങ്ങളിലേക്ക് മാറപ്പെടുന്നു.പിന്നെ മാറി നിന്ന് ഒരു പിടി ഗൃഹാതുരമായ ഓര്‍മ്മകള്‍ മാത്രം പങ്കു വയ്ക്കാന്‍ വിധിക്കപെട്ടവരായി നാം മാറുന്നു .ആശംസകള്‍

    ReplyDelete
    Replies
    1. ഗൃഹാതുരമായ ഒരുപിടിഓർമ്മകളുടെ കനലിൽ എരിഞ്ഞു തീരാൻ വിധിക്കപ്പെട്ടതാണു...ചില ജന്മങ്ങൾ.....വായനയ്ക്കു നന്ദി......

      Delete