Monday, November 23, 2015

ബന്ധനങ്ങൾ...


*************************************
ഹൃദയബന്ധമേ നീയെന്നെ,
അറിയാതെ പോയ നാൾ,
മുതലേ ഞാനും നിന്നെ,
അറിയുന്നതേയില്ല......
സ്നേഹബന്ധമേ നീയെന്നെ,
നിഷ്ക്കരുണം വലിച്ചെറിഞ്ഞ,
നാൾ മുതലേ ഞാൻ
നിനക്കന്യയായ്.......
പിന്നെ വരുന്നൊരീ രക്ത,
ബന്ധമേ അമ്മതൻ,
പുക്കിൾക്കൊടിയറുത്ത്,
സ്വതന്ത്രരായ് മാറിയ,
നാൾ മുതലേ നമ്മൾ,
വേർപിരിഞ്ഞവരല്ലയോ.......
നമ്മൾ അന്യരല്ലെയോ,
കരുണ വറ്റിയൊരു,
ജീവിത പാഴ്മരുവിൽ,
ഉപചാരങ്ങൾ ഇല്ലാതെ,
മുഖംമൂടികൾ ഇല്ലാതെ,
അന്യരായ് നാം രണ്ടു,
ധ്രുവങ്ങളിലായ്........
കത്തിയമരുന്ന ചുടു,
ചുടലയിൽ പോലും,
രണ്ടുതുളളി കണ്ണുനീരിൻ,
കടംപറച്ചിലില്ലാതെ,
നാം അന്യരായ് രണ്ടു,
ധ്രുവങ്ങളിലായ്..........
ബന്ധങ്ങളേ ബന്ധനം,
മാത്രം തന്നൊരീ
ആത്മബന്ധത്തിൻ കാണാ,
ചരടുകൾ ഞാനിന്നു,
പൊട്ടിച്ചെറിയുന്നു.......
പോക നീയിന്നു പോക,
കണ്ണീർ കടലുകൾ,
താണ്ടാതെ,യാത്രാമൊഴികളും,
പറയാതെ, നമുക്കിടയിൽ,
വേണ്ട നാട്യങ്ങൾ,
പൊയ്മുഖങ്ങൾ........

No comments:

Post a Comment