നിൻ സ്വരമാകും പനിമലരിൽ
മയങ്ങി വീണൊരു
മണിശലഭ മാണുഞാൻ....
മയങ്ങി വീണൊരു
മണിശലഭ മാണുഞാൻ....
കവിതയായ് നിൻ സ്വരമെൻ,
സിരകളിൽ പടരുമ്പോൾ,
അറിയുന്നു ഞാൻ നീയാകുന്നുവെന്ന്.
നിന്നിൽ അലിയുന്നുവെന്നു......
സിരകളിൽ പടരുമ്പോൾ,
അറിയുന്നു ഞാൻ നീയാകുന്നുവെന്ന്.
നിന്നിൽ അലിയുന്നുവെന്നു......
നിൻ മാന്ത്രിക സ്വരത്തിൽ,
ഞാൻ ലയിക്കുമ്പോൾ,
അറിയുന്നു ഞാൻ നീയൊരു,
മാന്ത്രികനാണെന്ന്.......
ഞാൻ ലയിക്കുമ്പോൾ,
അറിയുന്നു ഞാൻ നീയൊരു,
മാന്ത്രികനാണെന്ന്.......
നിൻ സ്വരവല്ലരിയിൽ
ഇന്നെൻകവിതകൾ,
പൂക്കുന്നത് കേള്‍ക്കുവാൻ
നിന്നിൽ നിന്നും എന്നിലെ,
ഈരടികൾ മണിമുത്തുകളായി,
പൊഴിയുവത് കാണുവാൻ,
ഇന്നെൻകവിതകൾ,
പൂക്കുന്നത് കേള്‍ക്കുവാൻ
നിന്നിൽ നിന്നും എന്നിലെ,
ഈരടികൾ മണിമുത്തുകളായി,
പൊഴിയുവത് കാണുവാൻ,
അടർന്നു വീഴുമാ മണിമുത്തുകൾ,
ഓരോന്നായി പെറുക്കിയെടുത്ത്,
എൻറെ നെഞ്ചോടു ചേർത്ത്
വയ്ക്കുവാൻ.......
ഓരോന്നായി പെറുക്കിയെടുത്ത്,
എൻറെ നെഞ്ചോടു ചേർത്ത്
വയ്ക്കുവാൻ.......
ഒരു ജന്മത്തിൻ സുകൃതം,
ഒന്നായി അറിയുവാൻ,
ഞാനേറെ മോഹിച്ചു.......
വെറുതേ മോഹിച്ചു വെറുതേ......
ഒന്നായി അറിയുവാൻ,
ഞാനേറെ മോഹിച്ചു.......
വെറുതേ മോഹിച്ചു വെറുതേ......
വളരെ നന്നായ്യിരിക്കുന്നു ക്രിസ്റ്റി ..നന്നായി ഹൃദയത്തില്‍ തട്ടി എഴുതി..ആശംസകള്‍
ReplyDeleteThanksss
Delete