Saturday, November 21, 2015

രണ്ടുപുഴകൾ.....

****************************
നീ ഒരു പുഴയാണെങ്കിൽ ഞാനൊരു കടലാണ്.....നീ എന്നിലേക്ക്‌ ഒഴുകിയെത്തുന്ന ആ നിമിഷവും
കാത്തു ഞാനിരിക്കാൻ തുടങ്ങിയിട്ട്
കാലമെത്രയായെന്നോ......
എനിക്കറിയാം നിനക്ക് എത്താതിരിക്കനാവില്ലെന്നു
എത്രനാൾ കഴിഞ്ഞാലും
നീ എന്നിലേക്കു തന്നെ എത്തിചേരും.
അത് നിയോഗമാണ്......
ആർക്കും ഒരുകാലത്തും തടയാൻ
കഴിയാത്ത ഒന്ന്.....
അത്രമാത്രം ഞാൻ  നിന്നെ    
ആഗ്രഹിക്കുന്നു......
നിൻറെ പ്രണയത്തിനായി....
നിൻറെ ഒരു തലോടലിനായി....
എന്തിനേറെ നിൻറെ ഒരു
പുഞ്ചിരി മതി എനിക്കീ ജന്മം
മുഴുവനും സന്തോഷിക്കാൻ.....
ഞാൻ കാത്തിരിക്കുന്നു യുഗങ്ങളായി
പുഴയുടെ ആഗമനത്തിനായി
കടൽ കാത്തിരിക്കുംപോലെ
അതിനീ ജന്മം മതിയായില്ലെങ്കിൽ
ഇനി വരാനിരിക്കുന്ന നൂറു
ജന്മങ്ങൾ കടമെടുത്തിട്ടാനെങ്കിലും.
എൻറെ കാത്തിരിപ്പ് അവസാനിക്കില്ല
ഒരിക്കലും ഒരിക്കലും........
.

No comments:

Post a Comment