Sunday, November 22, 2015

പറയാൻ ബാക്കിവച്ച പ്രണയം

കലാകാരാ കഥയായ് നീ,
എഴുതിയതിലും,
കവിതയായ് നീ ചൊല്ലിയതിലും,
ഒരായിരം വർണ്ണങ്ങളിലായ്,
നീ വരച്ചവരകളിലും,
നൃത്തമായ് നീ ആടിതീർത്ത,
ലാസ്യനടനങ്ങളിലും,
ഞാനെൻറെ പ്രണയം തിരഞ്ഞു.....
ഞാൻ തിരഞ്ഞതിൽ പാതിയും
കണ്ടില്ല,കണ്ടതിൽ പാതിയുടെയും,
അർത്ഥമറിയില്ല......

കലാകാരാ നിൻ കൈമുദ്രയാൽ,
നീ പറഞ്ഞതിൽ പാതിയും,
ഞാൻ അറിഞ്ഞതേയില്ല.....
നിൻലാസ്യ നടനത്തിൽ,
നിൻ നയനങ്ങൾ എന്നോട്,
പറയാൻ വന്നതിൽ പാതിയും,
നീ പറഞ്ഞതേയില്ല.......
നിൻകാൽചിലബുകൾ,
പൊട്ടിചിരിച്ചുകൊണ്ടെന്നോട്,
പറഞ്ഞതിൽ പാതിയും,
ഞാൻ കേട്ടതേയില്ല........
നിൻമൃദു നാദമായ്,
ഞാൻ കേള്ക്കാൻ കൊതിച്ചതിൽ,
പാതിയും നീ ചൊല്ലിയതേയില്ല......
നീ പറഞ്ഞതിൽ പാതിയ്ക്കും,
ഞാൻ കേട്ടതിൽ പാതിയ്ക്കും,
ഇടയിലെ മൗനം...
അതാണെനിക്കേറെ ഇഷ്ട്ടം.......
എന്തെന്നോ.......ആ മൗനത്തിനുളളിലാണ്,
ഞാനെൻറെ പ്രണയം,
ഒളിപ്പിച്ചു വച്ചിരിക്കുന്നതും........

1 comment:

  1. "ഇടയിലെ മൗനം...
    അതാണെനിക്കേറെ ഇഷ്ട്ടം.......
    എന്തെന്നോ.......ആ മൗനത്തിനുളളിലാണ്,
    ഞാനെൻറെ പ്രണയം,
    ഒളിപ്പിച്ചു വച്ചിരിക്കുന്നതും"
    മനോഹരം ആയിട്ടുണ്ട്‌ ക്രിസ്റ്റി...നല്ല എഴുത്ത് ...ഹൃദയം നിറഞ്ഞ ആശംസകള്‍

    ReplyDelete