Monday, November 23, 2015

വെളളിക്കൊലുസ്സ്......


*********************************
അർക്കൻറെ കിരണങ്ങൾ
ഏറ്റു തുടുത്തൊരു വസുധരെ
നിന്നോട് ഞാനൊന്നു
ചേർന്നിരുന്നോട്ടെയോ....
നിൻറെപച്ചപുതപ്പിട്ട
പുൽമെത്തയിൽ ഞാനൊന്നു
ചാഞ്ഞുറങ്ങട്ടെയോ.....
നിൻറെവെളളിക്കൊലുസ്സിട്ട
തുളളിക്കുടങ്ങളിൽ ഞാനൊന്നു
നീന്തിത്തുടിച്ചോട്ടെയോ......
വസുധരെ നീയുംഞാനും
പിന്നെനിറനിലാവും
മാത്രമായ്എന്നുനാം കണ്ടുമുട്ടും
നിൻമടിത്തട്ടിൽ നിറനിലാവിൽ
ഒറ്റയ്ക്കിരുന്നൊരു പ്രണയഗീതം
നിനക്കായ്‌ കുറിക്കുവാൻ
എനിക്കിന്നു മോഹം......
നിൻറെ തളിരിളം മേനിയെ
പുൽകിപുണരുന്ന
വാകമരപൂക്കളിൽ
ഒന്നുഞാൻ എടുത്തോട്ടെയോ.....
മണ്‍മറഞ്ഞോരെൻറെ
കിനാക്കൾക്ക് സ്മാരകമായ്
അതിലൊന്ന് ഞാനെൻറെ
പുസ്തകതാളിൽ ഒളിപ്പിച്ചോട്ടെയോ.....
അന്നുനീ മടങ്ങിവരും നാളിൽ
എൻറെപുസ്തക താളിൽ
നിൻറെ പ്രണയഗീതത്തിൻ
നടുവിൽ വാടികരിഞ്ഞൊരെൻ
വാകമര പൂവ്നീ കാണും
നിനക്കായ്തുടിച്ചു
നിലച്ചോരുഹൃദയവുംകാണും.......

No comments:

Post a Comment