Saturday, November 21, 2015

സമാന്തരങ്ങൾ......

ഒരിക്കൽ ഞാൻ നിന്നോട് പറഞ്ഞു
നീ ഒരു പുഴയും ഞാൻ കടലും, ആണെന്ന്.........
പക്ഷെ ഇപ്പോൾ എനിക്ക് തോന്നുന്നു,
നമ്മൾ രണ്ടും രണ്ടു പുഴകളാണെന്നു.
സമാന്തരങ്ങളായി ഒഴുകുന്ന രണ്ടു പുഴകൾ...........
ഒരിക്കലും കൂടിചേരാത്തവ............
ഒന്നുകിൽ നീ ദിശമാറി ഒഴുകണം
അല്ലെങ്കിൽ ഞാൻ ദിശമാറി ഒഴുകണം
നമ്മുടെ ദിശകൾ മാറുമ്പോൾ
നമ്മുടെ നഷ്ട്ടങ്ങൾ...........നമ്മൾ
ഒഴുകി തുടങ്ങിയപ്പോൾ മുതൽ
നമുക്കെതിരെ വന്ന കല്ലിനെയും,
മുള്ളിനെയും ആഴമേറിയ ഗർത്തങ്ങളെ പോലും നമ്മൾ,
പ്രിയ്യരെന്നു കരുതി സ്നേഹിച്ചിട്ടല്ലെ,
ഉളളൂ.എനിക്കും നിനക്കും അതിനേ,
കഴിയൂ.........സാരമില്ല.............
നമുക്കൊഴുകാം ആദിയും അന്തവും
ഇല്ലാതെ..........കൂടി ചേരലുകൾ,
ഇല്ലാതെ..........നൊമ്പരങ്ങൾ എല്ലാം,
ഉളളിലൊതുക്കി ഒഴുകാം കാലാന്തരങ്ങളോളം സാമന്തരങ്ങളായി............

No comments:

Post a Comment