Monday, November 23, 2015

നിഴലുംനിലാവും......


********************
അഴലെ നീയെന്നെ പിരിയുന്നില്ലയോ
നിഴലേ നീയുമെൻകൂടെയാണല്ലോ

നിഴലേ നീയെൻകൂടെ
ഉണ്ടെങ്കിൽ തനിച്ചാകില്ല
ഞാൻ ഈമരുപ്പച്ചയിൽ
അഴലെ നീയെന്നെ
പിരിയാതിരുന്നാൽ
സന്തോഷത്താൽ ഞാൻ
മതിമറന്നുപോകില്ല
നിഴലേ....എൻനിഴലേ
സൂര്യനും ചന്ദ്രനുംനമ്മെ
കൈവെടിയുംബോൾ
നിനക്കായ്‌ ഞാനൊരു
മണ്‍ചെരാത്‌ തെളിച്ചുവയ്ക്കാം
എണ്ണവറ്റിതിരിയണയാതെ
കാവലിരിക്കാംഞാൻ
എൻ നിഴലേ.....
അഴലെ നീയെന്നെ വേർ
പിരിയാതിരിക്കാൻ
കദനങ്ങൾ ഓരോന്നായ്
ഞാൻ അയവിറക്കാം
കണ്ണീരിൻ ഓർമ്മകളെ
ഞാൻ മറക്കാതിരിക്കാം
നിനക്കായ്‌ഞാനൊരു ദുഖ
ത്തിൻ മെഴുകുതിരിനാളമായ്
ഉരുകിതീരാം.......
നിഴലേഞാൻ നിന്നിലേക്ക്‌
എത്ര അടുക്കുമ്പോഴും നീ
എന്നിൽനിന്നകലുവാണല്ലോ
നിഴലേ നീയെന്നിൽ നിന്ന
കലുംതോറും അഴൽ
എന്നിലേക്ക്‌ അടുക്കുന്നു
എൻകണ്ണുകളെ കണ്ണീരിനാൽ
ഈറനണിയിക്കുന്നു
ഒരു ചെറുനൊമ്പരമായ്
എന്നാത്മാവിൽ
അലിഞ്ഞു ചേരുന്നു.......
.

No comments:

Post a Comment