**************************
ഈ ജാലകത്തിനപ്പുറം
ഞാനെൻറെ ജീവനിൽ,
നിന്നും കൊഴിഞ്ഞുപോയ
ഓരോ ദിനവുംകാണുന്നു.....
വിടരുംമുൻപേകൊഴിഞ്ഞു
വീണുപോയ കിനാക്കളും
പിന്നെ കണ്ണീരിൻ ഉപ്പ്
ചേർന്ന് കയ്പ്പായിമാറി
യൊരെൻടെ സ്വപ്നങ്ങളും
പാടവരമ്പും നെൽക്കതിരും
പാതി വിരിഞ്ഞൊരെൻ
പനിനീർപൂക്കളും
ഇന്നെൻ ജാലകത്തിനപ്പുറം
നേർത്ത മഞ്ഞുകണങ്ങളാൽ
കുളിരാർന്നു നില്പ്പൂ.....
ഇടയ്ക്ക്മുഴങ്ങുന്ന
അട്ടഹാസങ്ങളിൽ
ഞെട്ടിപകച്ചുനിന്നൊരെൻടെ
നിഷ്കളങ്ക ബാല്യവും
ആർത്തിരമ്പിവന്ന കണ്ണീർ
മഴയിൽഒഴുകിഒലിച്ചു
പോയ എൻറെകൗമാരവും
ജീവിതത്തിൻറെ നേർക്കാഴ്ച്ചയിൽ
ആശ്രയമില്ലാതെ ഒറ്റയ്ക്കായ്
പോയ എൻറെ യൗവ്വനവും
എല്ലാംഞാനിന്നു കാണുന്നു
എൻറെ ജാലകത്തിനപ്പുറം........
No comments:
Post a Comment