Monday, November 23, 2015

മരണദൂതൻ....


***************************************
പൂച്ചയെപോലെ പതിഞ്ഞ,
കാൽവയ്പ്പുകളുമായ് വരുന്നവൻ,
കണ്ണീരിനു മുന്നിൽ തോൽക്കാത്തവൻ,
നിനച്ചിരിക്കാതെ തേടിയെത്തുന്നവൻ
രക്തബന്ധങ്ങളും സ്നേഹബന്ധങ്ങളും,
കുഴിമാടംവരെ മാത്രമെന്ന്,
ആദ്യം തിരിച്ചറിഞ്ഞവൻ,
ഒന്നിലധികം മുഖംമൂടികൾ,
അണിഞ്ഞ് എവിടെയും എപ്പോഴും,
കയറിചെല്ലുന്നവൻ....
പിൻവിളികൾക്കായി,
കാതോർക്കാത്തവൻ.......
പക്ഷപാതമില്ലാത്തവൻ,
ജാതിവ്യത്യാസം ഇല്ലാത്തവൻ,
വർണ്ണവെറിയില്ലാത്തവൻ,
പണക്കാരനെയും പാമരനെയും,
ഒരുപോലെ സ്നേഹിക്കുന്നവൻ,
ഇത്രയൊക്കെ നല്ലവനായിട്ടും,
ഇത്രയൊക്കെ വ്യത്യസ്ഥനായിട്ടും,
എല്ലാവരും അവനെ അകറ്റുന്നു...
കറുത്തകരങ്ങൾ എന്നുപറഞ്ഞ്
പരിഹസിക്കുന്നു....
അവനെ സ്നേഹിക്കുന്നവരും ഉണ്ട്,
ജീവിതംമടുത്തുപോയവർ,
അശരണരായവർ,ദു:ഖിതരായവർ,
പീഡിതർ,മരിച്ചാൽമാത്രം,
മതിയെന്ന് കൊതിക്കുന്നവർ.....
കൊതിച്ചാൽ പിന്നെ സ്വന്തമാക്കണം,
കറുത്തഹാരം ചാർത്തി,
ആത്മാവിനോട് ചേർക്കണം,
ഹൃദയം പകുത്തുപോകാതെ,
ശരീരം പകുത്തുപോകാതെ,
സ്വപ്‌നങ്ങൾ പകുത്തുപോകാതെ
മനസ്സ് പകുത്തുപോകാതെ,
ഒരു മനസ്സായ് ഒരാത്മാവായ്,
അലിഞ്ഞ് അലിഞ്ഞ്........

No comments:

Post a Comment