Monday, November 23, 2015

നൊമ്പരങ്ങൾ


             ************************************
പൊന്നൊളി വിതറിക്കൊണ്ടെത്രെയോ,
പുലരികൾ വന്നുദിച്ചു.....
കുങ്കുമചേലയണിഞ്ഞെത്രയോ,
അസ്തമയങ്ങൾ ആഴിയിൽ പോയ്‌മറഞ്ഞു......
അന്ധകാരം പൂണ്ടെത്രയോ,
മൂകയാമങ്ങൾ വന്നണഞ്ഞു......
നിഴൽചിത്രങ്ങൾ നെയ്തൊരുക്കാനായ്,
എത്രയോ പൂനിലാവുകൾ വന്നുദിച്ചു......
പുഷപ്പങ്ങളാം മക്കൾക്ക്‌,
ജന്മംനല്കാനായ്,
എത്രയോ വസന്തങ്ങൾ വന്നുപോയി...
അലറുന്നപേമാരിയുമായ്‌,
എത്രയോ കാലവർഷങ്ങൾ,
എന്നെകടന്നുപോയി......
ജലധാരകളെ വിഴുങ്ങിക്കൊണ്ടെത്രയോ,
സൂര്യാതപങ്ങൾ കടന്നുപോയ്.....
എന്നിട്ടും....എന്നിട്ടും
വിതുമ്പിനിൽക്കുന്നൊരെൻ,
ഹൃത്തടത്തിൽ നിന്നെക്കുറി,
ച്ചോരെൻമൗന നൊമ്പരം.......
അറിയുന്നുവോ നീയെൻ,
ഹൃദയ നൊമ്പരം.............

No comments:

Post a Comment