***************************************
നിനച്ചിരിക്കാതെ മഴയെത്തി,
നനവുളള കൈകളും
കുളിരുളള ഓർമ്മകളുമായ്....
അലറിപെയ്ത ഒരു പെരുമഴ,
ക്കാലത്ത് നീയെൻറെ
കൈയെത്തും ദൂരത്ത് വന്നത്,
അന്നുഞാനറിഞ്ഞതേ ഇല്ല......
ക്കാലത്ത് നീയെൻറെ
കൈയെത്തും ദൂരത്ത് വന്നത്,
അന്നുഞാനറിഞ്ഞതേ ഇല്ല......
ചാഞ്ഞുപെയ്ത ഒരു ചാറ്റൽ,
മഴക്കാലത്ത് നീ എന്നെയും കാത്തു,
ആ ഇടവഴിയോരത്ത്.....
നിന്നതും ഞാനോർക്കുന്നു
മഴക്കാലത്ത് നീ എന്നെയും കാത്തു,
ആ ഇടവഴിയോരത്ത്.....
നിന്നതും ഞാനോർക്കുന്നു
കണ്ടിട്ടും കാണാത്തപോലെ,
നടന്നു പോയ എന്നെ നോക്കിയുളള,
നിൻറെ നിൽപ്പ്.....
നടന്നു പോയ എന്നെ നോക്കിയുളള,
നിൻറെ നിൽപ്പ്.....
അന്ന് നിൻറെ മുഖത്ത് വിരിഞ്ഞ,
ആ കുസൃതി ചിരി,
ഇന്നുംഎന്നെ കൊതിപ്പിക്കുന്നു....
ആ കുസൃതി ചിരി,
ഇന്നുംഎന്നെ കൊതിപ്പിക്കുന്നു....
എൻറെ ഓർമ്മയിൽ,
പിന്നീട് പെയ്ത മഴകൾ,
ക്കൊന്നും അന്നത്തെ മഴയുടെ,
ചന്തം ഞാൻ കണ്ടില്ല.......
പിന്നീട് പെയ്ത മഴകൾ,
ക്കൊന്നും അന്നത്തെ മഴയുടെ,
ചന്തം ഞാൻ കണ്ടില്ല.......
ഇന്നും ഞാനാഓർമ്മകളുടെ,
കുളിരിൽ നിനക്കായ്,
തപസ്സിരിക്കുന്നു.....
കുളിരിൽ നിനക്കായ്,
തപസ്സിരിക്കുന്നു.....
അന്നുനിന്നെ ഞാനെൻറെ,
കുടക്കീഴിൽ കയറ്റാതെ,
നടന്നു പോയി.....
കുടക്കീഴിൽ കയറ്റാതെ,
നടന്നു പോയി.....
നീ ആ മഴമുഴുവനും,
ഒറ്റയ്ക്ക് നനഞ്ഞു.....
എൻറെ ഒപ്പംനടക്കാനായ്.....
ഒറ്റയ്ക്ക് നനഞ്ഞു.....
എൻറെ ഒപ്പംനടക്കാനായ്.....
ഇന്നെൻറെ കുടക്കീഴിലേക്ക്,
നീ മടങ്ങി വരുന്നതും കാത്ത്,
ഞാനിവിടെ ഒറ്റയ്ക്ക് നടക്കുന്നു,
അന്ന് നാം നടന്ന വഴികളിലൂടെ.......
നീ മടങ്ങി വരുന്നതും കാത്ത്,
ഞാനിവിടെ ഒറ്റയ്ക്ക് നടക്കുന്നു,
അന്ന് നാം നടന്ന വഴികളിലൂടെ.......
No comments:
Post a Comment