Saturday, November 21, 2015

ഇളംതെന്നൽ.....

****************************
ആരാണു നീയിളം തെന്നലേ....
ആരാണു നീയെൻ മനസ്സിൽ,
വളരുന്ന വടവൃക്ഷ ചുവടാണ് നീ.....
പൂക്കുന്നപൂമര തണലാണു നീ....
ഒഴുകുന്ന തെളിനീർ പുഴയാണു നീ....
കാറ്റിൻകയ്യിലെ കൈതപ്പൂ ഗന്ധമാണ്
രാവിലൊഴുകിപരക്കുന്ന പൂനിലാവാണ് നീ......,തെളിവാനിൽ മിന്നുമൊരുകുഞ്ഞുതാരകമാണ് നീ.....
നീലവാനിൽ പാറിപറക്കുമൊരു,
നിലാപക്ഷിയാണു നീ......
ഒരു നൂറു വർണ്ണങ്ങൾ ചിറകിലൊതുക്കും മണിശലഭമാണ്നീ
ഇളമുളം തണ്ടിലൂറുമൊരു പുതുരാഗമാണ് നീ......
ഇന്നെന്റെ ഹൃദയത്തിലാദ്യമായ്‌
മൊട്ടിട്ട അനുരാഗമുല്ലയിലാദ്യത്തെ,
പൂവാണ് നീ ഇരുൾ നിറഞൊരെന്റെ,ജീവിതതാഴ്,
വരയിലൊരിത്തിരി വെട്ടമെനിക്കേകി,യൊരു,
പൊൻവിളക്കാണ് നീ.....
പിടഞ്ഞുണരുമെന്റെപുലരികളിൽ,
ഒരു പിടികുളിരുമായെത്തി എന്നെ,
തൊട്ടുണർത്തുമൊരു കുളിർ,
തെന്നലാണു നീ........ഇ
എൻറെ പുലരികളിൽപൂവാടിയിൽ,
പൂക്കുന്ന,പൂവിലൂറുന്ന നറുതേനാണ്....ന്
നീ എങ്കിലും നിന്നോർമ്മയിൽ,
ഞാൻ നിനക്കരാണോ അതുതന്നെയാണെന്നോർമ്മയിൽ,
നീ എനിക്കും.............
                         
                              Christy
                                     Channapetta

No comments:

Post a Comment