*************************
ഗായകാ നീ അറിയുന്നുവോ.....
നിൻ മാണിക്യവീണയെ,
പുൽകാൻ കൊതിച്ച്,
അപസ്വരമായ് മാറിയ ആരാധിക,
ഞാൻ വെറുമൊരു ആരാധിക.....
ഗായകാ നീയറിയുന്നുവോ.....
നിൻസ്വരമെൻ
മണ്‍വീണയിൽ മൗന,
രാഗമായ് പൊഴിയുന്നുവെന്ന്....
ഗായകാ ഇന്നുഞാനറിയുന്നു.....
എന്നിലെ പാഴ്ശ്രുതി പോലും,
നിൻ മാന്ത്രികവീണയിൽ,
പുതുരാഗമായ് പൊഴിയുന്നുവെന്ന്....
ഗായകാ നീയറിയുന്നുവോ.....
നിൻസ്വരമെൻ ഹൃദയലോല,
തന്ത്രികളിൽ പടരുമ്പോൾ,
നീ ഞാനായ് മാറുന്നുവെന്ന്......
ഗായകാ നിൻമാണിക്യവീണയിൽ.....
മാന്ത്രികരാഗങ്ങൾക്കിടയിൽ,
വെറുമൊരു അപശ്രുതിയായ് ഞാൻ,
മാറിയെങ്കിൽ മാപ്പ്തരൂ.....ഗായകാ.....
നീയെനിക്കു മാപ്പ്തരൂ..............
No comments:
Post a Comment