സ്വയം എരിഞ്ഞ്.....
കൊടും തണുപ്പിൽ,
തണുത്ത് വിറയ്ക്കുന്നവർക്കൊ,
രല്പ്പം ചൂടുപകരുമ്പോഴും,
ഉളളിലെ കത്തുന്നചൂടിൽ,
ഉരുകി ഒലിക്കുന്ന കണ്ണീർ,
ത്തടവുമായി ഒരു പാവം,
നെരിപ്പോട്.........
നെഞ്ചിലെ മോഹങ്ങളും,
നാളെയുടെ പ്രതീക്ഷയും,
എല്ലാമീനെരിപ്പോടിനുളളിൽ,
കത്തിയമരുമ്പോഴും,
നീറുന്നചുടുനിശ്വാസം പോലും,
മറ്റാരുമറിയാതിരിക്കാൻ പാടു,
പെടുന്നൊരു പാവം,
നെരിപ്പോട്.........
ചൂളപോൽ കത്തി,
അഗ്നിയിൽ ശുദ്ധി നേടി,
ഒരുപിടി ചാരമായിമാറിയെന്റെ,
സുന്ദര സ്വപ്നങ്ങളെ,
മൌനരാഗങ്ങളെ,
കൈക്കുബിളിൽ കോരിയെടുത്തു,
നിനക്കണിയുവാൻ,
നല്കിടാം ചുടുഭസ്മമായ്.......
കറുത്തപുകയായ്,
ഉയർന്നുമറഞ്ഞതെൻറെ,
വെളുത്തമൃദുല,
മോഹങ്ങളായിരുന്നു....
അഗ്നിയിൽസ്വയം എരിഞ്ഞു,
വെണ്ണീറായതെൻറെ,
പ്രതീക്ഷയുടെ ഇളം,
നാമ്പുകളായിരുന്നു.........
ഓർക്കുക നിനക്കായ്മാത്രം,
നിൻറെ ചോരവീണു,
മുളച്ചവിത്തുകൾ,
ക്കായ്മാത്രം സ്വയം,
എരിഞ്ഞു നീറി നീറി,
മൃതിയുടെ കാരുണ്യം,
തേടികാത്തിരിക്കുമൊരു,
പാവം നെരിപ്പോട് ഞാൻ.......
"കറുത്തപുകയായ്,
ReplyDeleteഉയർന്നുമറഞ്ഞതെൻറെ,
വെളുത്തമൃദുല,
മോഹങ്ങളായിരുന്നു....
അഗ്നിയിൽസ്വയം എരിഞ്ഞു,
വെണ്ണീറായതെൻറെ,
പ്രതീക്ഷയുടെ ഇളം,
നാമ്പുകളായിരുന്നു " ..........നെരിപ്പോട് ഞെരിപ്പായിട്ടുണ്ട് ....കവിതകളില്‍ ക്രിസ്റ്റി ഒരുപാട് മുന്നിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു .തന്റെ സ്വപ്നങ്ങളെ ഉള്ളിലടക്കി സ്വയം കത്തിയെരിയുന്ന ചില മനുഷ്യരിലേക്ക് ഈ കവിത വിരല്‍ ചൂണ്ടുന്നു ..സന്തോഷം...സ്നേഹം ..ആശംസകള്‍