Thursday, November 19, 2015
കാലചക്രം
ചുമരിലെ ഘടികാരത്തിൻറെ,
ശബ്ദത്തിനൊപ്പം വിട പറഞ്ഞ,
എൻറെ ജീവിതം......
ഒരിക്കൽ ഞാനും നിന്നെപോലെ,
അടിമയായിരുന്നു ഏകാന്തതയുടെ, നിശബ്ദതയുടെ....
ഈ ശബ്ദതാളത്തിനുള്ളിൽ,
നിന്നും,ഏകാന്തതയുടെ,
ചിതൽപുറ്റുകൾ അടർത്തി,
മാറ്റി പുറത്തെത്തുവാൻ
ഞാൻ ഒരുപാട് കഷ്ട്ടപ്പെട്ടു....
എൻറെ മുന്നിലെ നിശബ്ദതയെ,
കീറിമുറിച്ചുകൊണ്ട്,
ഉയർന്നുകേട്ട ഘടികാര,
സൂചിയുടെ താളത്തിനൊപ്പം,
പിന്നിട്ട ജീവിതത്തിൻറെ,
നിറക്കാഴ്ചകൾക്ക്,
ഇന്നും നിറനിലാവിൻറെ,
അഴകാണ്......
നമ്മൾ ഒരുമിച്ചു പങ്കിട്ട,
നിശബ്ധതയിലേക്ക്,
ഏകാന്തതയിലേക്ക്,
നീ നിൻറെ സൂചികൾ, പിന്നിലേക്ക് ചലിപ്പിച്ചു,
കൊണ്ടുപോകുമോ എന്നെ....
ഇല്ല...എനിക്കറിയാം,
നീയത് ചെയ്യില്ലെന്ന്......
നമ്മൾ രണ്ടുപേരും ഇഷ്ട്ടപ്പെട്ടിരുന്ന,
ആ നിശബ്ധതയിലേക്ക്,
ഇനിയൊരു മടങ്ങി പോക്ക്,
ഉണ്ടാവില്ലെന്ന് എനിക്കറിയാം,
എങ്കിലും ആ ഏകാന്തതയെ,
ഞാൻ ഇപ്പോഴും ഇഷ്ട്ടപ്പെടുന്നു,
ഒരിക്കൽ നിന്നെ ഇഷ്ട്ടപ്പെട്ടതുപോലെ.......
Subscribe to:
Post Comments (Atom)
"എങ്കിലും ആ ഏകാന്തതയെ,
ReplyDeleteഞാൻ ഇപ്പോഴും ഇഷ്ട്ടപ്പെടുന്നു,
ഒരിക്കൽ നിന്നെ ഇഷ്ട്ടപ്പെട്ടതുപോലെ."..........ആശംസകള്‍...
This comment has been removed by the author.
ReplyDelete