Monday, November 23, 2015

കാവൽക്കാരി...


***********************************
നഷ്ട്ടസ്വപ്‌നങ്ങൾ തൻ ,
ചിറകടിയൊച്ച മുഴങ്ങുന്നു,
ഹൃദയഭിത്തിയിൽ......
ഒരു കിളിക്കൊഞ്ചൽ നാദം,
നേർത്ത നൊമ്പരമായ് മാറുന്നു....
എന്തിനീസ്വപ്‌നങ്ങൾ
വീണ്ടുമെൻ ഹൃദയത്തിൽ,
ചേക്കേറിയെന്നോർക്കുമ്പോൾ
ഒരുനൂറു ചോദ്യങ്ങൾ ആത്മാവിലുയരുന്നു ......
വീണ്ടുമെന്നിൽ തളിരിട്ടു,
പൂക്കുവാനോ.....അതോ,
തളിരായ്.....പൂമൊട്ടായ്,
പൂവായ് വിടരുംമുന്നേ,
കൊഴിയുവാനോ.......
ചോദ്യങ്ങൾ കേട്ടിട്ടെൻറെ
നഷ്ട്ട സ്വപ്‌നങ്ങൾ എന്നെ,
നോക്കി   പരിഹസിക്കുന്നു....
പല്ലിളിക്കുന്നു....പാഴ് വേല,
എന്ന് ചൊല്ലുന്നു.......
നീ നഷ്ട്ടസ്വപ്‌നങ്ങൾ തൻ,
കാവൽക്കാരി മാത്രമല്ലയോ,
നിൻറെ നാലുചുവരുകൾ,
ക്കുളളിലിപ്പൊഴും എത്ര,
പാഴ് കിനാക്കൾ നിദ്രകൊളളുന്നു.....
ഒരിക്കൽ ഞാൻ നെയ്തൊരുക്കിയ,
എൻറെ പാഴ് കിനാക്കൾ,
യാഥാർതഥയത്തിൻ താഴിട്ടു,
പൂട്ടിയ എൻറെ പാവം,
നഷ്ട്ടസ്വപ്‌നങ്ങൾ.......
ഇന്നെന്നിൽ വീണ്ടുമൊരു,
ചുടുകണ്ണീർ തുളളിയായ്,
പുനർജ്ജനിക്കുന്നു......
ഒരു നെടുവീർപ്പായ് മാത്രം,
അവശേഷിക്കുന്നു.......

2 comments:

  1. ഇന്നെന്നിൽ വീണ്ടുമൊരു,
    ചുടുകണ്ണീർ തുളളിയായ്,
    പുനർജ്ജനിക്കുന്നു......
    ഒരു നെടുവീർപ്പായ് മാത്രം,
    അവശേഷിക്കുന്നു.......................നന്നായിട്ടുണ്ട് ..ആശംസകള്‍.

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി........

      Delete