എൻമിഴി പൂക്കൾ പെറ്റു,
വച്ചിന്നൊരു നൂറായിരം,
അശ്രുബിന്ദുക്കളെ......
മിഴിനീർ പൂക്കളെ......
ചുടുകണ്ണീർ മുത്തുകളെ.....
വച്ചിന്നൊരു നൂറായിരം,
അശ്രുബിന്ദുക്കളെ......
മിഴിനീർ പൂക്കളെ......
ചുടുകണ്ണീർ മുത്തുകളെ.....
മിഴിയിതളിൽ ജനിച്ചു,
കവിൾതടങ്ങളെ നനച്ചു,
താഴെ വീണുടഞ്ഞ ,
കണ്ണുനീർ മുത്തുകൾക്കെല്ലാം
നിൻറെ മുഖ ബിംബമായിരുന്നു.....
കവിൾതടങ്ങളെ നനച്ചു,
താഴെ വീണുടഞ്ഞ ,
കണ്ണുനീർ മുത്തുകൾക്കെല്ലാം
നിൻറെ മുഖ ബിംബമായിരുന്നു.....
എങ്ങനെ മറക്കും ഞാൻ,
നിൻ അനുരാഗം.....
നിമിനേരമാണെങ്കിലും,
നീയെൻ കവിൾതടങ്ങളിൽ,
ഒട്ടി ചേർന്നിരുന്നതല്ലയോ......
നിൻ അനുരാഗം.....
നിമിനേരമാണെങ്കിലും,
നീയെൻ കവിൾതടങ്ങളിൽ,
ഒട്ടി ചേർന്നിരുന്നതല്ലയോ......
ഒരുനിമിഷംമാത്രമേ നിനക്കെ- ന്നിലുംഎനിക്കു നിന്നിലും നിറ- യുവാനാകൂ,എന്നറിഞ്ഞിട്ടും ഒരു ജന്മത്തിൻ ഊഷ്മളത നാംഇരുവരും ഒന്നായ്പങ്കുവച്ചതല്ലയോ......
ഒരുഞൊടിയിൽ ജനിച്ചു,
ജീവിച്ചു മരിക്കുവാനായ്,
മാത്രം നീയെന്തിനെന്നിൽ,
ജനിച്ചു.....എൻ പ്രണയമേ,
എൻ മിഴിനീർ പ്രണയമേ......
ജീവിച്ചു മരിക്കുവാനായ്,
മാത്രം നീയെന്തിനെന്നിൽ,
ജനിച്ചു.....എൻ പ്രണയമേ,
എൻ മിഴിനീർ പ്രണയമേ......
നന്നായിട്ടുണ്ട്...ആശംസകള്‍,,,,
ReplyDeleteനന്ദി........
Deleteമനോഹരം ,നന്നായിരിക്കുന്നു
ReplyDeleteനന്ദി.........
Delete